മന്ത്രി ജലീലിന്റെ വാഹനത്തിന് മുന്നില്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടു; ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറി മന്ത്രി

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ വാഹനത്തിന് മുന്നില്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടപ്പോള്‍ ഓടിക്കൂടിയ നാട്ടുകാരോട് മന്ത്രി തട്ടിക്കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മന്ത്രിയുടെ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാര്‍ വീണതെന്ന സംശയത്തില്‍ വിവരങ്ങളാരാഞ്ഞവരോട് മന്ത്രി കയര്‍ക്കുകയാണ് ചെയ്തത്. മന്ത്രി പരസ്യമായി അസഭ്യ വാക്കുകള്‍ പ്രയോഗിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ തന്റെ വാഹനം ബൈക്ക് യാത്രികരെ ഇടിച്ചിട്ടില്ലെന്നും ബൈക്ക് തെന്നി വീണപ്പോള്‍ വിവരങ്ങള്‍ അന്വേഷിക്കാനായാണ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതെന്നുമാണ് മന്ത്രിയുടെ വാദം.

SHARE