മന്ത്രി എസി മൊയ്തീന്‍ തലേദിവസം തന്നെ കരിപ്പൂരെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു; തള്ളില്‍ സകല നിയന്ത്രണങ്ങളും വിട്ട് മന്ത്രി കെടി ജലീല്‍

കോഴിക്കോട്: തൃശൂരിലുണ്ടായിരുന്ന മന്ത്രി എസി മൊയ്തീന്‍ തലേ ദിവസം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നുവെന്ന വിചിത്ര വാദവുമായി മന്ത്രി കെടി ജലീല്‍. ഫെയ്‌സ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

തൃശൂരിലുണ്ടായിരുന്ന മന്ത്രി തലേ ദിവസം തന്നെ സംഭവസ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നുവെന്ന് ജലീല്‍ പറയുന്നു.

വിമാനാപകടത്തില്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്. അപകട വിവരം അറിഞ്ഞ ഉടനെ കരിപ്പൂരിലെയും അടുത്ത പ്രദേശങ്ങളിലെയും നാട്ടുകാര്‍ വന്ന് നടത്തിയ ധീരമായ രക്ഷാപ്രവര്‍ത്തനമാണ് വലിയ അപകടം ഒഴിവാക്കിയത്.