കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താക്കിയ നടപടി: പ്രതികരണവുമായി കെ.ടി ഇര്‍ഫാന്‍

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി മലയാളി താരം കെ.ടി ഇര്‍ഫാന്‍. താന്‍ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മുറിയില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയെന്നു പറയുന്ന സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇര്‍ഫാന്‍ പ്രതികരിച്ചു.
അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയ സംഭവത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി. സിറിഞ്ച് കണ്ടെത്തിയത് മറ്റൊരു താരത്തിന്റെ ബാഗില്‍ നിന്നാണെന്നും അതിന് ഇര്‍ഫാനെതിരെ എന്തിന് നടപടിയെടുത്തുവെന്ന ചോദ്യവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഉന്നയിച്ചു. രാകേഷ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ തെറ്റ് ചെയ്യാത്ത ഇര്‍ഫാനെതിരെ എന്തിനാണ് നടപടി സ്വീകരിച്ചത്. അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ ആറ് അത്‌ലറ്റുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ ഇര്‍ഫാനെ മാത്രം കുറ്റക്കാരനാക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്നും ഐഒഎ ചൂണ്ടിക്കാട്ടി.

SHARE