ജലീലിന്റെ ബന്ധു അദീബിന്റെ നിയമനം: ചട്ടം പാലിച്ചിട്ടില്ലെന്ന് സമ്മതിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് ചട്ടം പാലിക്കാതെയാണെന്ന് സമ്മതിച്ച് സര്‍ക്കാര്‍. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണമെന്ന ചട്ടം പാലിച്ചില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് പാറക്കല്‍ അബ്ദുല്ലയുടെ ചോദ്യത്തിന് വൈകി നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ ആവശ്യമാണോ എന്നും കെ.ടി അദീബിന്റെ നിയമവിഷയത്തില്‍ ചട്ടം പാലിച്ചിട്ടുണ്ടോയെന്നുമായിരുന്നു പാറക്കല്‍ അബ്ദുല്ലയുടെ ചോദ്യം. എന്നാല്‍ അദീബിന്റെ കാര്യത്തില്‍ ഈ ചട്ടം പാലിച്ചിട്ടില്ലെന്ന് മറുപടിയില്‍ പറയുന്നു.SHARE