ഇന്ധനവില വര്‍ദ്ധന; മോദിയുടെ ചിത്രത്തില്‍ ചാണകവെള്ളം തളിച്ച് കെ.എസ്.യു

തൃശൂര്‍: തുടര്‍ച്ചയായ ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചാണകവെള്ളം തളിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിട്ടുള്ള മോദി ചിത്രത്തിലായിരുന്നു ചാണകവെള്ളം തളിച്ചത്.

കെ.എസ്.യു. ജില്ലാ സെക്രട്ടറി ഡേവിഡിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ, പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

സംസ്ഥാനത്ത് 21 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് ഉയര്‍ന്നത് 10 രൂപ 45 പൈസയാണ്. പെട്രോളിന് കൂട്ടിയത് ഒമ്പത് രൂപ 17 പൈസയും.

SHARE