കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ കെ.എസ്.യു കരിങ്കൊടി കാട്ടി

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് കെ എസ് യു കരിങ്കൊടി കാട്ടി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ദേശീയ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘടനത്തിനു എത്തിയപ്പോഴാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കരിങ്കൊടി കാട്ടിയത്. യുവജന, വിദ്യര്‍ത്ഥി പ്രധിഷേധം കാരണം വന്‍ സുരക്ഷയാണ് ഒരുക്കിയത്.

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും സര്‍വ്വകലാശാലയിലേക്ക് പോകുമ്പോള്‍ ആണ് വിദ്യാത്ഥി പ്രതിഷേധം. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് കെ സുധാകരന്‍ എംപി, മേയര്‍ സുമ ബാലകൃഷ്ണന്‍ ബഹിഷ്‌കരിച്ചു.

SHARE