മരണവേദനയിലും കെ.എസ്.ആര്‍.ടി.സി റോഡരുകിലേക്ക് ഒതുക്കി; ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

നെയ്യാറ്റിന്‍കര: ബസ് ഓടിക്കുന്നതിനിടെ നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ െ്രെഡവര്‍ കുഴഞ്ഞുവീണ് മരിച്ചു. ഡ്രൈവര്‍ കെ ഗോപിയാണ്(56) മരിച്ചത്. ബസ് ഓടിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗോപി ബസ് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തിയെങ്കിലും കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു.

ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ മരണ വേദനയിലും ഗോപിയുടെ ഇടപെടല്‍ വലിയ അപകടമാണ് ഒഴിവാക്കിയത്. െ്രെഡവര്‍ കുഴഞ്ഞ് വീഴുന്നത് കണ്ട് ബസിലെ യാത്രക്കാര്‍ ഡിപ്പോയില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍ ആംബുലന്‍സുമായെത്തി ഗോപിയെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ മേയില്‍ ഗോപി ജോലിയില്‍ നിന്നും വിരമിച്ചിരുന്നുവെങ്കിലും താല്‍ക്കാലിക െ്രെഡവറായി തുടരുകയായിരുന്നു. ഡിപ്പോയില്‍ നിന്നും കുളത്തൂരിലേക്ക് ട്രിപ്പ് പോയി മടങ്ങി വരവെയാണ് അപകടം നടന്നത്. ഭാര്യ ഗീത, മക്കള്‍ അരുണ്‍, അഞ്ജു. മരുമക്കള്‍ സന്ധ്യ, ഗണേഷ്.

SHARE