കെ.എസ്.ആര്‍.ടി.സി ബസില്‍ വിദേശികള്‍; യാത്രക്കാര്‍ ബസ് നിര്‍ത്തിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ വിദേശികളെ കണ്ടത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. മാനന്തവാടികണ്ണൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഫ്രാന്‍സില്‍ നിന്നുള്ള ദമ്പതികളെ ഒടുവില്‍ പൊലീസിനെ അറിയിച്ച് ജില്ല ആസ്പത്രിയിലെത്തിച്ചു.

ഈ മാസം 2നായിരുന്നു ഇവര്‍ നെടുമ്പാശേരി വഴി കേരളത്തിലെത്തിയത്. തുടര്‍ന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്നു. അവിടുന്ന് കണ്ണൂരിലേക്കുള്ള യാത്രയില്‍ മാനന്തവാടിയില്‍ വെച്ചായിരുന്നു ഇവര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. പരിഭ്രാന്തരായ യാത്രക്കാര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയപ്പോള്‍ ബസ് നിര്‍ത്തിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ആരേഗ്യവകുപ്പിന്റെ സഹായത്തോടെ ഇവരെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. ഇവരുടെ ക്വാറന്റൈന്‍ പിരിയഡ് കഴിഞ്ഞതിനാലും യാതൊരുവിധ രോഗലക്ഷണങ്ങളും ഇല്ലാത്തതിനാലും ആസ്പത്രിയിലെ പരിശോധനക്ക് ശേഷം വിട്ടയച്ചു.

SHARE