ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു

കൊച്ചി: മുവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. തീ പടരുന്നതിന് മുമ്പ് ബസിലെ യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഡീസല്‍ ടാങ്ക് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണം. സീറ്റുകള്‍ക്ക് തീപിടിച്ചതാണ് ബസ് പൂര്‍ണമായും കത്തിനശിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്ക് യാത്രികന്‍ മരിച്ചത്.

മുവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേനയും നാട്ടുകാരും അവസരോചിതമായി ഇടപെട്ടതിനാലാണ് ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കുന്ന സാഹചര്യം ഒഴിവാക്കാനായത്.

SHARE