കാസര്‍കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, നീലേശ്വരം, ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് ബാധ രൂക്ഷമായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.
എന്‍പി നഫീസ (65) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയില്‍ മരണ സംഖ്യം നാലായി. പ്രമേഹരോഗ ചികിത്സക്കിടെ ജില്ലാശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവര്‍ക്ക് വാര്‍ധക്യസഹജമായ അവശതകളൊഴിച്ചു മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

SHARE