എല്ലാം ദുരൂഹം; സ്പ്രിങ്ക്‌ളര്‍ കമ്പനിക്ക് ട്രംപിന്റെ തെരഞ്ഞെടുപ്പുമായി ബന്ധം- പിണറായിക്കെതിരെ കെ.എസ് ശബരീനാഥന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ ഡാറ്റ കുംഭകോണം ഗുരുതമാണ് എന്നും ആരോപണം വന്നിട്ടും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു എന്നും കെ.എസ് ശബരീനാഥന്‍ എം.എല്‍.എല്‍. സര്‍ക്കാര്‍ ഡാറ്റ കൈമാറി എന്നു പറയുന്ന സ്പ്രിങ്ക്‌ളര്‍ കമ്പനിക്ക് യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടായിരുന്നു എന്നും ശബരീനാഥന്‍ ആരോപിച്ചു. ഫേസ്ബുക്കിലാണ് ശബരീനാഥന്റെ പ്രതികരണം.

എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

കേരളത്തിലെ കോവിഡ് ഡാറ്റയും ട്രംപ് ഇലക്ഷനും
————

Spinklr കമ്പനിയുമായി ബന്ധപെട്ടു കൂടുതൽ വാർത്തകൾ വരികെയാണ്. കേരളത്തിൽ ക്വാറന്റൈനിലുള്ള 1.4 ലക്ഷം ജനങ്ങളുടെ കൈകാര്യം ചെയുന്ന കമ്പനിക്ക് 2016 ലെ ലോകത്തെ അത്ഭുതപെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷനുമായി ബന്ധമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

എന്നാൽ അത് ശരിയാണ്.ലോകത്തിലെ ഏറ്റവും ആധികാരികതയുള്ള മാസികയാണ് New Yorker ന്റെ മാർച്ച് 2020 ലക്കത്തിൽ ഒരു ലേഖനമുണ്ട്.

https://www.newyorker.com/…/the-man-behind-trumps-facebook-…

അമേരിക്കൻ ഇലക്ഷൻ അടുത്ത സാഹചര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഇലക്ഷൻ സൂത്രധാരനായ ബ്രാഡ് പാർസ്കെയിലിനെക്കുറിച്ചുള്ള ലേഖനത്തിൽ Spinklr എന്ന കമ്പനി ട്രംപ് ഇലക്ഷനിൽ ഡാറ്റ മാനേജ്മെന്റിൽ സഹായിച്ചു എന്ന് വ്യക്തമായി പറയുന്നു. മാത്രമല്ല ലേഖനത്തിൽ അടുത്തുവരിയാണ് കൂടുതൽ ദുരൂഹം “Spinklr പല മുൻനിര സ്‌ഥാപനങ്ങളുടെ (Nike, Nasdaq,Nasa) പാർട്ണർ ആണെന്ന് വെബ്‌സൈറ്റിൽ പറയുന്നുണ്ടെങ്കിലും ട്രംപ് ഇലക്ഷനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.

രണ്ടു ചോദ്യങ്ങളാണ് ഇവിടെ അറിയേണ്ടത്

1) വിവാദമായ, കോടതികയറിയ ട്രംപ് ഇലക്ഷനുമായി sprinklr ബന്ധമുണ്ടന്നത് കേരള സർക്കാരിന് അറിയിച്ചിട്ടുണ്ടോ? എന്തെങ്കിലും എഗ്രിമെന്റ് ഉണ്ടെങ്കിൽ ഈ വിവാദ വിഷയങ്ങൾ പരാമർശിച്ചിട്ടുണ്ടോ?

2)ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികൾക്ക് ( ഹെൽത്ത്, ലൈഫ്‌സ്‌റ്റൈൽ, കൺസ്യൂമർ ഗുഡ്സ്) ഏറ്റവും ആവശ്യം ഉള്ളത് പേർസണൽ ഡേറ്റയാണ്. ക്വാറന്റൈനിലുള്ള 1.4 ലക്ഷം ആളുകളുടെ 41 ഡാറ്റ പോയിന്റുകൾ ഈ കമ്പനി കഴിഞ്ഞ 15 ദിവസത്തിൽ കൂടുതലായി ശേഖരിക്കുബോൾ അതിന് എന്ത് മാനദണ്ഡമാണ് നിശ്ചയിച്ചിട്ടുള്ളത്? അവർ ഫ്രീയായി സോഫ്റ്റ്‌വെയർ നൽകുകയാണെങ്കിൽ പോലും അവർക്ക് ഇതൊരു ചാകരയല്ലേ?

ഈ ഡാറ്റ കുംഭകോണം ഗുരുതരമാണ്, ആരോപണം ഉന്നയിച്ചിട്ടു സർക്കാർ നിലപാട് വ്യക്‌തമാക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.