ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ആ വാക്ക് അതിശയിപ്പിക്കുന്നതാണ്

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിനെ പിന്നാലെ നിരവധി പ്രമുഖരാണ് ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ രാജിക്കത്തില്‍ സിന്ധ്യ ഉപയോഗിച്ച ഒരു വരി ചൂണ്ടിക്കാട്ടിയാണ് അരുവിക്കര എം.എല്‍.എ ശബരീനാഥന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ it is time for me to move on’ എന്ന പദം സിന്ധ്യ രാജിക്കത്തില്‍ ഉപയോഗിച്ചിരുന്നു, എന്നാല്‍ സാധാരണ കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന ആളുകള്‍ മെച്ചപ്പെട്ട സ്ഥാനത്തിനും ശമ്പളത്തിനുമായി പുതിയ കമ്പനിയിലേക്ക് ചേക്കേറുമ്പോള്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഈ ‘move on’ എന്നും ഈ നാടിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും പോറല്‍ ഏറ്റിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം വ്യക്തി ലാഭത്തിനുവേണ്ടി മാത്രം ആത്മാവ് വിറ്റ് ‘move on’ ചെയ്യുന്ന നേതാക്കള്‍ രാഷ്ട്രീയത്തിന് കളങ്കമാണെന്നും ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.