കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെങ്ങന്നൂരില്‍ ജനം വിധിയെഴുതും: കെ.പി.എ മജീദ്

 

ആലപ്പുഴ: സംസ്ഥാനത്ത് കൊലാപതക രാഷ്ട്രീയം നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ്-ബിജെപി മുന്നണികള്‍ക്കെതിരെയുള്ള ജനവിധിയാകും ചെങ്ങന്നൂരില്‍ ഉണ്ടാവുകയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊല്ലകടവില്‍ സംഘടിപ്പിച്ച മുസ്‌ലിംലീഗ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയങ്ങള്‍ പാരാജയപ്പെടുന്നിടത്ത് സിപിഎം ആയുധമെടുക്കുകയാണ്. ഷുക്കൂര്‍, ഷുഹൈബ് ഉള്‍പ്പെടെയുള്ള യുവാക്കളെ സിപിഎം മൃഗീയമായി കൊലപ്പെടുത്തിയത് അവര്‍ ഉയര്‍ത്തിയ ആശയങ്ങളെ ഭയപ്പെട്ടത് കൊണ്ടാണ്. ജനങ്ങളെ ദുരതത്തിലേക്ക് തള്ളിവിടുന്ന ഇടത് സര്‍ക്കാരിന് ഷോക്ട്രീറ്റ്‌മെന്റ് നല്‍കേണ്ടിയിരിക്കുന്നു. സര്‍ക്കാരിനെതിരായ കേരളീയരുടെ വികാരം ചെങ്ങന്നൂരില്‍ പ്രതിഫലിക്കും. ഘട്ടം ഘട്ടമായി കേരളത്തെ സമ്പൂര്‍ണ മദ്യവിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ മദ്യത്തിന്റെ ഉപഭോഗംവര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോഴത്തെ ഇടത് സര്‍ക്കാര്‍ നടത്തുന്നത്. മദ്യവര്‍ജ്ജനത്തിനായി സംസാരിക്കുകയും മദ്യവ്യാപനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് ഇടതുപക്ഷം. ഈ പൊള്ളത്തരം ജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ തെരഞ്ഞെടുപ്പ് കോര്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍. എ സുബൈര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി. എം സലിം മുഖ്യപ്രഭാഷണം നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാര്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. എച്ച് അബ്ദുല്‍ സലാം ഹാജി, കെ. ഇ അബ്ദുല്‍ റഹ്മാന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ. എം നസീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, കൊല്ലം ജില്ലാ പ്രസിഡന്റ് എം. അന്‍സാറുദ്ദീന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, ജനറല്‍ സെക്രട്ടറി റഫീഖ് മണിമല, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ എ. യഹിയ, ഇ.വൈ.എം ഹനീഫ മൗലവി, എസ്. എ അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ. എ റസാഖ്, എസ്. നുജുമുദ്ദീന്‍, ബി.എ ഗഫൂര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് കൊച്ചുകളം, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സീമ യഹിയ, ജില്ലാ പ്രസിഡന്റ് മുല്ലബീവി ടീച്ചര്‍, മാന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈന നവാസ്, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. ബിജു, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍,ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട്, പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് പൂക്കുഞ്ഞ് കോട്ടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് ഇ.വൈ. അബ്ദുല്‍ മജീദ് സ്വാഗതവും ജനറല്‍ സെക്രട്ടറി പി. എസ് ഉമ്മര്‍കുട്ടി നന്ദിയും പറഞ്ഞു.

SHARE