എം.എസ്.എഫ് കൗണ്‍സില്‍; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് കെപിഎ മജീദ്

കോഴിക്കോട്: എം.എസ്.എഫ് കൗണ്‍സിലുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും ചില പത്രങ്ങളിലും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എം.എസ്.എഫ് കൗണ്‍സിലില്‍ മുസ്ലിംലീഗ് നേതാക്കള്‍ ഒരുതരത്തിലും ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം യാദൃശ്ചികമായാണ് കോഴിക്കോട് ലീഗ് ഹൗസില്‍ എത്തിയത്. എന്നാല്‍ കൗണ്‍സില്‍ മാറ്റി വെക്കാനുള്ള കാരണം സാദിഖലി തങ്ങളുടെ ഇടപെടലാണെന്ന മട്ടിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണ്. അഭിപ്രായ സമന്വയത്തിലൂടെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്ന റിട്ടേണിങ് ഓഫീസറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കൗണ്‍സില്‍ തിയ്യതി നീട്ടിവെച്ചത്. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എം.എസ്.എഫ് കൗണ്‍സിലുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും ചില പത്രങ്ങളിലും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. എം.എസ്.എഫ് കൗണ്‍സിലില്‍ മുസ്ലിംലീഗ് നേതാക്കള്‍ ഒരുതരത്തിലും ഇടപെടല്‍ നടത്തിയിട്ടില്ല. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം യാദൃശ്ചികമായാണ് കോഴിക്കോട് ലീഗ് ഹൗസില്‍ എത്തിയത്. എന്നാല്‍ കൗണ്‍സില്‍ മാറ്റി വെക്കാനുള്ള കാരണം സാദിഖലി തങ്ങളുടെ ഇടപെടലാണെന്ന മട്ടിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണ്. അഭിപ്രായ സമന്വയത്തിലൂടെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്ന റിട്ടേണിങ് ഓഫീസറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കൗണ്‍സില്‍ തിയ്യതി നീട്ടിവെച്ചത്. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്.

കെ.പി.എ മജീദ്
(ജനറല്‍ സെക്രട്ടറി, മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി)

SHARE