പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ല്: കെപിഎ മജീദ്


പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കുവൈത്ത് കെഎംസിസി സാമൂഹ്യ സുരക്ഷാപദ്ധതി സഹായം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന പ്രവാസികള്‍ അവസാനം തിരിച്ചെത്തുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാറില്ല. എന്നാല്‍ സ്വയം ശാക്തികരണത്തിനായി കെഎംസിസി പോലുള്ള സംഘടന നടപ്പാക്കുന്ന പദ്ധതികള്‍ മാത്രമാണ് ആശ്രയം. ബൈത്തുറഹ്മ,സിഎച്ച് സെന്റര്‍ പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ നട്ടെല്ല് പ്രവാസികളാണ്. സംഘടനയോ മതമോ നോക്കിയല്ല കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
കെഎംസിസി സംസ്ഥാനപ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. കെഎംസിസി അംഗമായിരിക്കെ മരിച്ച അഞ്ച് പേരുടെ ആശ്രിതര്‍ക്കാണ് സാഹായം കൈമാറിയത്. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്‍ ഖാദര്‍ മൗലവി, സെക്രട്ടറി പിഎംഎ സലാം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി, ജില്ലാ ഭാരവാഹിളായ വിപി വമ്പന്‍, ഇബ്രാഹംകുട്ടി തിരുവട്ടൂര്‍, ടിഎ തങ്ങള്‍, അഡ്വ.പിവി സൈനുദ്ദീന്‍,കെടി സഹദുല്ല, കെപി താഹിര്‍,എംപിഎ റഹീം, കെഎംസിസി നേതാക്കളായ എം ആര്‍ നാസര്‍, അബ്ദുല്‍ ഹമീദ് മൂടാല്‍, ആബൂട്ടി ശിവപുരം, ഫുഹാദ് സുലൈമാന്‍,അബ്ദുല്‍ ഹക്കീം, എംവി സിദ്ധീഖ്, ഉവൈസ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍, ഒകെ മുഹമ്മദലി,ഷുഹൈബ് ചെമ്പിലോട്, ഹസ്സന്‍ കൊപ്പം, അബ്ദുല്‍ ഹക്കീം,എംവി സിദ്ദീഖ്,ആസാദ്, മൊയ്തീന്‍ ചാലിയം, ഹാരിസ്, ഹംസ കൊയിലാണ്ടി,ഹാഷിം ഇടിയങ്കര,വിടികെ മുഹമ്മദ്, അബ്ദുല്ല മാവിലായി, യൂനുസ് കല്ലാച്ചി,മിസ്ഹബ് മാടംമില്ലത്ത്, ഇകെ മുസ്തഫ, സൈനുദ്ധീന്‍ കടിഞ്ഞിമൂല, ഷുഹൈല്‍ സുലൈമാന്‍,ഷബീര്‍ കെപിസി, അന്‍ഷാദ് തിക്കോടി,നാസര്‍ തളിപ്പറമ്പ്,ഷംസു ചീക്കിലോട്,ഫാറൂഖ് തെക്കേകാട്,അഷ്‌റഫ് കണിയാപുരം, എംസി അബ്ദുല്ല, ഹബീബ്, റസീന്‍ പിടിക്കല്‍, ഷംസീര്‍ അരീക്കോട്, മുസ്തഫ, നസീര്‍ ചാലിയം,സവാദ്, മുഹമ്മദ് ആസാദ്, എന്‍ അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ പങ്കെടുത്തു.