കോഴിക്കോടെത്തിയ വിദേശവനിതയെ കാണാനില്ല

കോഴിക്കോട്: കോഴിക്കോടെത്തിയ ഓസ്‌ട്രേലിയന്‍ യുവതിയെ നഗരത്തില്‍ നിന്നും കാണാതായി. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. വെസ്‌ന(59)എന്ന വിദേശവനിതയെയാണ് കാണാതായിരിക്കുന്നത്.

ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് ജിം ബെന്നിയും വെസ്‌നയും വയനാട്ടില്‍ നിന്നും കോഴിക്കോടെത്തിയത്. കോഴിക്കോട് തങ്ങാന്‍ ഇവര്‍ റൂം എടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

SHARE