മോഷ്ടിച്ച ആഭരണം സ്വര്‍ണമായിരുന്നില്ല; പ്രതികാരവുമായി കള്ളന്‍

മോഷ്ടിച്ച ആഭരണം സ്വര്‍ണമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തിരിച്ചെത്തിയ കള്ളന്‍ വീട്ടില്‍ അക്രമം നടത്തി. കോഴിക്കോട് കുളങ്ങരപ്പീടിക നോര്‍ത്ത് പള്ളിക്ക് സമീപത്താണ് സംഭവം. ഞായറാഴ്ച്ച രാത്രി വീട്ടില്‍ കയറി ആഭരണം മോഷ്ടിച്ച കള്ളന്‍ മോഷണമുതല്‍ സ്വര്‍ണമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച രാത്രി വീണ്ടുമെത്തി വീട്ടില്‍ അക്രമം നടത്തുകയായിരുന്നു.

രാത്രി വൈദ്യുതി ഇല്ലാത്ത സമയത്തായിരുന്നു കള്ളന്റെ അതിക്രമം. വീട്ടിലെത്തി മാല തിരിച്ചെറിയുകയും അവിടെ ഉണ്ടായിരുന്ന സ്ത്രീയുടെ ചെവിക്ക് അടിക്കുകയുമായിരുന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

SHARE