ബൈക്ക് അപകടം: താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരി എളേറ്റില്‍ വട്ടോളി കത്തറമ്മലില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ ഏഴുകളക്കുഴിയില്‍ മര്‍വാന്‍ ആണ് മരിച്ചത്.

അപകടത്തില്‍ പരുക്കേറ്റ പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി ഷനിലിനെ കോഴിക്കോട് ഗവ ആസ്പത്രിയിലും, കോട്ടക്കുന്ന് സ്വദേശി ബദറുവിനെ ഓമശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

പരപ്പന്‍പൊയില്‍ നുസ്‌റത് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഇവര്‍ സഞ്ചരിച്ച ബൈക്ക് തുവ്വക്കുന്ന് റോഡിലെ കയറ്റത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.

SHARE