സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

വയനാട്: സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ പുതുക്കുടി അഹമ്മദ്‌കോയയുടെ മകന്‍ റിഷാദ് നബീലിനെയാണ് മരിച്ച നിലയില്‍ കണ്ടത്. കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് നബീല്‍.

പഴയ വൈത്തിരിയിലെ കെട്ടിടത്തിന് സമീപം രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച്ച വൈകിട്ടാണ് നബീല്‍ വയനാട്ടിലേക്ക് പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

SHARE