ഷാഹിന്‍ ബാഗ് സ്‌ക്വയര്‍ 18 ദിനം പിന്നിട്ടു

കോഴിക്കോട്: പൗരത്വ വിവേചന നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഷാഹിന്‍ ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരം പതിനെട്ട് ദിവസം പൂര്‍ത്തിയായി. ഇന്ത്യയുണ്ടാകുന്നതിന് മുമ്പ് ജനിച്ചവര്‍ പോലും പുറത്തു പോകുന്ന തരത്തിലുള്ള പൗരത്വ നിയമത്തത്തെയാണ് ചെറുത്തു തോല്‍പ്പിക്കേണ്ടതെന്ന് പ്രശസ്ത സാഹിത്യകാരനും കവിയുമായ സോമന്‍ കടലൂര്‍ പ്രസ്താവിച്ചു. പതിനെട്ടാം ദിന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വാക്കുകള്‍ കൊണ്ടും പ്രവ്യത്തികള്‍ കൊണ്ടും യുവാക്കള്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍ സജീവമായിരിക്കുകയാണ്. ഫാസിസ്റ്റുകള്‍ ഭീരുക്കളായത് കൊണ്ടാണ് എഴുത്തുകാരെയും കലാകാരന്‍മാരെയും വേട്ടയാടുന്നത്. ഫാസിസം പുതിയ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പുതിയ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയണം. എല്ലാവരും ഒന്നിച്ചിരുന്ന് പഠിക്കുന്ന സ്‌കൂളുകളിലെ സ്‌നേഹബെഞ്ചിലൂടെയാണ് മതേതര സംസ്‌കാരം ഉരവം കൊള്ളുന്നത്. അത് നഷ്ടപ്പെടുന്നത് വര്‍ക്ഷീയതക്ക് കാരണമാണ്. സ്‌നേഹ ബെഞ്ചിലൂടെ മതേതര സംസ്‌കാരം വീണ്ടെടുക്കണം. രണ്ട് വ്യക്തികളാണ് ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടുള്ളത്. ബ്രട്ടീഷുകാരെ തുരത്തിയവര്‍ക്ക് 35 ശതമാനത്തിന്റെ പിന്‍ബലമുള്ളവര്‍ നിസ്സാരമാണെന്നും സോമന്‍ കടലൂര്‍ കുട്ടിച്ചേര്‍ത്തു. മലപ്പുറം മണ്ഡലത്തിലെ പ്രവര്‍ത്തകരാണ് പതിനെട്ടാം ദിന സമരത്തിന് നേതൃത്വം കൊടുത്തത്. സമരം മുന്‍ പി.എസ്.സി അംഗം ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു.
താജുദ്ദീന്‍ കാപ്പന്‍ (ജാമിഅ), മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, പി.പി അന്‍വന്‍ സാദത്ത്, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, സൗദി നാഷണല്‍ കെ.എം. സി.സി ജനറല്‍ സെക്രട്ടറി അരിമ്പ്ര അബു, പി.പി സഫറുള്ള അരീക്കോട്, മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി പ്രസംഗിച്ചു. മലപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍ സ്വാഗതവും, ട്രഷറര്‍ എന്‍.പി അക്ബര്‍ നന്ദിയും പറഞ്ഞു.