കലക്ടറേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ട്; പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുക: മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.

കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ നടന്ന മാര്‍ച്ചിനു നേരെ ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ് ഉള്‍പ്പെടെ പതിനഞ്ചോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധം ആരംഭിച്ച ഉടനെയാണ് പൊലീസ് അസാധാരണ അക്രമം നടത്തിയത്. ഉദ്ഘാടനം പോലും നടക്കുന്നതിനു മുമ്പെ ആറിലേറെ തവണ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. പോലീസ് നരനായാട്ട് കൊണ്ട് പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് തങ്ങള്‍ പറഞ്ഞു.

SHARE