ന്യൂഡല്‍ഹി: കരിപ്പുരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തെയുടെയും കോ പൈലറ്റ് കുമാറിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. മുംബൈയിലും ഡല്‍ഹിലുമായി എത്തിച്ച ഇരവരേയും അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി ഇരുവിമാനത്താവളങ്ങളിലും സഹപൈലറ്റുമാരും എയര്‍ ഇന്ത്യയിലെ ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫുകളും അണിനിരന്നു.
പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സത്തെയുടെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ മുംബൈയിവെത്തിയത്. കൊച്ചി നെടുമ്പാശേരിയില്‍ നിന്നും മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ടെര്‍മിനല്‍ 2 ന് സമീപമുള്ള എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പൊതുദര്‍ശനത്തിനുവെച്ചു. വിമാനത്താവളത്തില്‍വെച്ച് അന്തരിച്ച ക്യാപ്റ്റന്‍ പൈലറ്റുമാരും എയര്‍ ഇന്ത്യയിലെ ജീവനക്കാരും ഗ്രൌണ്ട് സ്റ്റാഫും ആദരാഞ്ജലി അര്‍പ്പിച്ചു.
മുംബൈയിലെ സബര്‍ബന്‍ ചന്ദിവാലി സ്വദേശിയായ സാത്തെയുടെ (58) സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) നടക്കുമെന്ന് എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ക്യാപ്റ്റന്‍ സതേയുടെ ഭാര്യയും ഇളയ മകനും സഹോദരിയും അളിയനും ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. നൂറിലേറെ പൈലറ്റുമാര്‍, ക്യാബിന് ക്രൂ, മാനേജ്മെന്റ് ടീം, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് അംഗങ്ങള്‍ ചേര്‍ന്ന് അന്തരിച്ച പൈലറ്റിന് ബഹുമാന സൂചകമായി എയര്‍ ഇന്ത്യയുടെ ത്രികോണാകൃത പ്ലോട്ട് ഒരുക്കി.
”വെള്ളിയാഴ്ച രാത്രി മുതല്‍ ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും തീരുമാനമെടുക്കുന്നതില്‍ അങ്ങേയറ്റം നല്ലവനായ ക്യാപ്റ്റന്‍ സതേയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും, സഹ എഐഐ പൈലറ്റ് അനുസ്മരിച്ചു. ക്യാപ്റ്റന്‍ സാത്തെയുടെ പിതാവ് റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ വസന്ത് സാത്തെയും ഭാര്യയും നാഗ്പൂരിലാണ് താമസിക്കുന്നത്.

വെള്ളിയാഴ്ച കോഴിക്കോട് തകര്‍ന്ന വിമാനത്തിന്റെ കോ-പൈലറ്റ് ഫസ്റ്റ് ഓഫീസര്‍ അഖിലേഷ് കുമാറിന്റെ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചയോടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ പൈലറ്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വിവിധ വിമാനക്കമ്പനികളില്‍ നിന്നും മറ്റ് ഗ്രൗണ്ട് സ്റ്റാഫുകളുമായി 300ലേറെ ആളുകള്‍ സന്നിഹിതരായിരുന്നു. 32 കാരനായ കുമാറിന്റെ മൃതദേഹം ഇന്‍ഡിഗോ വിമാനത്തിലാണ് പുലര്‍ച്ചെയോടെ ഡല്‍ഹിയിലെത്തിയത്. പുലര്‍ച്ചെ 2 മണിയോടെ ഹിയര്‍ പൈലറ്റ് മേധാവി ആഷിം മിത്രയുടെ നേതൃത്വത്തില്‍ രണ്ട് ഡസനിലേറെ വരുന്ന പൈലറ്റുമാരാണ് മൃതദേഹം എറ്റുവാങ്ങിയത്.
കുമാറിന്റെ സഹോദരന് ഭുവനേഷ്, സഹോദരന് സഞ്ജീവ് ശര്‍മ എന്നിവരും മൃതദേഹം സ്വീകരിക്കുന്നതിനായി അവര്‍ ജന്മനാടായ മഥുരയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിരുന്നു. കോ-പൈലറ്റ് കുമാറിന്റെ മരണവിവരം ഗര്‍ഭിണിയായ ഭാര്യയെ ഒഴികെ മറ്റ് കുടുംബാംഗങ്ങളെ അപകടനം നടന്ന വെള്ളിയാഴ്ച രാത്രി തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ പിന്നീടാണ് കാര്യങ്ങള്‍ അറിഞ്ഞത്. പ്രസവ ദിവസം അടുത്തിരിക്കെ ലോക്ക്ഡൗണ്‍ കാരണം അഖിലേഷ് വീട്ടിലെത്തിലെത്തിയിട്ട് നാളുകളേറെയായിരുന്നു.
”അദ്ദേഹം ഞങ്ങളില്‍ ഒരാളായിരുന്നു. വളരെ വൈകാരിക നിമിഷമായിരുന്നു അത്. എല്ലാവരും തല താഴ്ത്തി കണ്ണുകളോടെ നിശബ്ദനായി നില്‍ക്കുകയായിരുന്നു. അവന് എന്നെന്നേക്കുമായി പോകുന്നത് കാണാന്‍ എളുപ്പമായിരുന്നില്ല. ക്യാപ്റ്റന്‍ സതേയെയും കുമാറിനെയും എപ്പോഴും ഓര്‍ക്കും, ”സദസ്സില്‍ പങ്കെടുത്ത കുമാറിന്റെ ബാച്ച്മേറ്റുകള്‍ വികാരാധിതരായി. കുമാറിന്റെ മൃതദേഹം കുടുംബത്തിന് കൈമാറിയതായും ഭൗതികാശരീരം മഥുരയിത്തിച്ച് എല്ലാ കുടുംബാംഗങ്ങളുടെയും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ സംസ്കരിച്ചതായും, എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍വെച്ച് നിയന്ത്രണം വിട്ടാണ് വിമാനം അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു ദുരന്തം. അപകടത്തില്‍ പൈലറ്റും കോ-പൈലറ്റും ഉള്‍പ്പടെ 18 പേര് മരിച്ചു. ദുബൈയില്‍ നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തില്‍ 190 പേരുമായി വന്ന വിമാനം തകര്‍ന്നതിന് ശേഷം മൂന്നായി പൊട്ടിത്തെറിച്ചിരുന്നു. കരിപ്പൂര്‍ വിമാനാപകട സമയത്ത് ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശത്തെ ആളുകള്‍ക്ക് നന്ദി അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് നന്ദി സൂചകമായി കുറിപ്പെഴുതി. സ്വന്തം ജീവന് പണയം വെച്ച് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം എന്നാണ് എയര്‍ ഇന്ത്യ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.