കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടില്‍ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
40 വര്‍ഷത്തോളമായി പ്രവാസിയാണ്. കുവൈത്തില്‍ അല്‍ ഫാര്‍സി ഫാബ്രിക്കേഷന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ, മക്കള്‍:അദ്നാന്( കുവൈത്ത്), ഫഹദ്.