കോഴിക്കോട് അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് കുന്നമംഗലത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലാറമ്പത്ത് രഘിലേഷിന്റെ ഭാര്യ നിജിനയെയും ഒമ്പത് മാസം പ്രായമായ മകന്‍ റൂസ്‌വിജിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.