കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വാര്‍ഡുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തല്‍ പോവണം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ വാര്‍ഡിലെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ രണ്ടാഴ്ച്ച കാലയളവില്‍ മെഡിക്കല്‍ കോളേജിലെ വാര്‍ഡ് 3,4,36 എന്നിവയില്‍ ചികിത്സയിലിരുന്നവര്‍,കൂട്ടിരിപ്പുകാര്‍,സന്ദര്‍ശകര്‍ ഈ വാര്‍ഡുകളില്‍ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ നിരീഭണത്തിലാക്കി.

ഇനിയും ആരെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ എത്രയും വേഗം നിങ്ങളുടെ പേര് വിവരം,ഫോണ്‍ നമ്പര്‍,എന്നിവ ബന്ധപ്പെട്ട പഞ്ചായത്ത് കോവിഡ്് കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരെയോ ഉടന്‍ തന്നെ വിളിച്ച് അറിയിക്കണമെന്നും ഇവരെല്ലാം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

SHARE