മദ്യ കിട്ടാത്തതിന്റെ മാനസികവിഭ്രാന്തി; കുട്ടി മരിച്ചെന്ന് പറഞ്ഞ് കുഴിയെടുത്ത് യുവാവ്

കോഴിക്കോട് മദ്യം കിട്ടാതത്തതിന്റെ മാനസികവിഭ്രാന്തിയിലായ യുവാവ് രാത്രി കറങ്ങിനടക്കുകയും പറമ്പില്‍ കുഴിയെടുക്കുകയും ചെയ്തു. വീട്ടില്‍ ഒരു കുട്ടി മരിച്ചുകിടക്കുയാണെന്നു പറഞ്ഞ് പറമ്പില്‍ കുഴിയെടുക്കുകയായിരുന്നു.പൊലീസെത്തി ഇയാളെ വീട്ടിലെത്തിച്ചു.

രാത്രി മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് വീട്ടില്‍നിന്ന് ഇറങ്ങി നടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മദ്യം ലഭിക്കാത്തതിനാലുള്ള മാനസികവിഭ്രാന്തിയാണെന്നു പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് മരുന്നുകള്‍ ലഭ്യമാക്കിയശേഷം പൊലീസ് യുവാവിനെ വീട്ടിലെത്തിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം തൃശൂരില്‍ മദ്യം ലഭിക്കാത്തതിനെതുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴയില്‍ മദ്യം ലഭിക്കാതെ വിഭ്രാന്തിയിലായയാള്‍ കടത്തിണ്ണയില്‍ മരിക്കുകയും ചെയ്തു.

SHARE