ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ്; കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രി അടച്ചു

കോഴിക്കോട്: ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രി അച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

നഗരസഭയിലെ 41 ാം വാര്‍ഡില്‍ താമസിച്ചിരുന്ന രോഗിയെ 24 ാം തീയതിയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം ഇവിടെ ചികിത്സയിലുണ്ടായിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൂന്ന് ദിവസം ഇയാളെ ചികിത്സിച്ചിരുന്ന ആശുപത്രി അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ഒമ്പത് പേരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ആശുപത്രി ഒ.പിയില്‍ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

SHARE