കോഴിക്കോട്ടും കീം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഒളവണ്ണ സ്വദേശിയായ പതിനേഴുകാരനാണ് കൊവിഡ് ബാധിതനായത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥി പരീക്ഷയെഴുതിയിരുന്നത്. വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. കുട്ടിയുടെ അച്ഛനും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇദ്ദേഹം വിദേശത്ത് നിന്ന് മാര്‍ച്ചിലാണ് നാട്ടില്‍ മടങ്ങിയെത്തിയത്.

SHARE