കോഴിക്കോട്‌ കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

കോഴിക്കോട്: പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും മലവെളളപ്പാച്ചില്‍. കണ്ണപ്പന്‍ക്കുണ്ട് ഭാഗത്ത് മഴ പെയ്തിട്ടില്ലെങ്കിലും പുഴയിലെ വെള്ളുപ്പാച്ചിലിന് കാരണം വനത്തിനകത്ത് ഉരുള്‍പൊട്ടിയതായാണ് സംശയിക്കുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന്‍ കുണ്ട് പുഴയില്‍ അനുഭവപ്പെടുന്നത്. അതേസമയം പ്രദേശത്ത് നാശനഷടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അറബികടലില്‍ ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ ഇതിനകം തന്നെ ജില്ലാ ഭരണകൂടം അടക്കമുള്ളവര്‍ മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ പ്രദേശ വാസികള്‍ ജാഗ്രതയിലാണ്.