ഭര്‍ത്താവിനും മകനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ യുവതി ബസ്സിടിച്ചു മരിച്ചു

കോഴിക്കോട്: ഭര്‍ത്താവിനും മകനുമൊപ്പം ബൈക്കില്‍ സഞ്ചിരിക്കവേ പിന്നില്‍ ബസ്സിടിച്ച് യുവതി മരിച്ചു. ബാലുശ്ശേരി റോഡില്‍ കക്കോടി പാലത്തിന് മുകളില്‍ വ്യാഴാഴ്ചയാണ് അപകടം. ബൈക്കില്‍ പോകുകയായിരുന്ന കക്കോടി കൂടത്തുംപൊയില്‍ കയ്യൂന്നി മീത്തല്‍ കല്യാണി നിലയത്തില്‍ വിനീഷിന്റെ ഭാര്യ ഷിംന (31) യാണ് മരിച്ചത്.
മകനെ ഡോക്ടറെ കാണിക്കാന്‍ കോഴിക്കോട്ടേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ചേളന്നൂര്‍ ചിറക്കുഴിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചിരിച്ചിരുന്ന ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ മറിഞ്ഞുവീണ യുവതിയുടെ മേല്‍ ബസ് കയറുകയായിരുന്നു. അപകടം വരുത്തിയ ബസ് ഡ്രൈവറുടെ പേര്ില്‍ പൊലീസ് കേസെടുത്തു.

വിനീഷി(36)നും രണ്ടുവയസ്സുള്ള മകന്‍ പ്രയാഗ് നാഥിനും അപകടത്തില്‍ പരിക്കേറ്റു. ഇവരെ ഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മാട് കൊടിഞ്ഞി വാരിയത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകളാണ് മരിച്ച ഷിംന. സഹോദരങ്ങള്‍. ഷിനോജ്, ജിഷ്മ. മക്കള്‍: ശബരീശ്വര്‍ (ഒന്നാം ക്ലാസ് വിദ്യാര്‍ഥി, ശ്രീ ശങ്കര വിദ്യാമന്ദിര്‍, കക്കോടി). പ്രയാഗ് നാഥ് , ഹരിചന്ദന.