കോഴിക്കോട് വെള്ളക്കെട്ടില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: സരോവരം മദ്യഷാപ്പിന് പിറകിലെ വെള്ളക്കെട്ടില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. ഏകദേശം 40 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാലുദിവസം പഴക്കംവരുന്ന മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് നാട്ടുകാര്‍ കണ്ടത്.

മുഖം അഴുകിയ നിലയിലായതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അമിതമായി മദ്യപിച്ച് വെള്ളക്കെട്ടില്‍ വീണതാവുമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സമീപത്തുനിന്ന് ഇയാളുടേതെന്ന് കരുതുന്ന ചെരിപ്പുകള്‍ ലഭിച്ചിട്ടുണ്ട്.

കോവിഡ് ടെസ്റ്റിന് ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയുള്ളൂ. എന്നാല്‍ മാത്രമേ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടക്കാവ് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. എസ്.ഐ. കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

SHARE