കോഴിക്കോട് ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദേശങ്ങള്‍


കോഴിക്കോട്: നഗരത്തിലെ ഫ്‌ലാറ്റില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാമുന്‍കരുതലുകളുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. നഗരപരിധിയില്‍ ഏതാണ്ട് 220 ഫ്‌ലാറ്റുകള്‍ ഉണ്ട്. ഇതില്‍ ഓരോന്നിലും 15-20 വീടുകളാണുള്ളത്.

ഫ്‌ലാറ്റുകളിലെ താമസക്കാര്‍ കോവിഡ് സുരക്ഷാമുന്‍കരുതലുകള്‍ പാലിക്കണം. പരസ്പരം ഇടപഴകുമ്പോള്‍, ഒപ്പമുള്ളയാള്‍ രോഗിയാണെന്നു കരുതിത്തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. പൊതുസ്ഥലങ്ങളിലും ഫ്‌ളാറ്റിലും ഈ ജാഗ്രത ആവശ്യമാണ്.

മീന്‍, പാല്‍, ഹോംഡെലിവറി എന്നിവയുമായി ബന്ധപ്പെട്ട് അകലം പാലിക്കണം. വിതരണക്കാരെ ഫ്‌ളാറ്റിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്. ഇതിനായി പ്രത്യേക സൗകര്യം വീടിനുമുന്നില്‍ ഏര്‍പ്പെടുത്തണം.

ഫ്‌ലാറ്റിന് പുറത്തുപോയി വരുമ്പോള്‍ അണുവിമുക്തി നടത്തണം. ഇതിനുള്ള സജ്ജീകരണം ഉടമ/അസോസിയേഷന്‍ ഒരുക്കണം.

ബിസിനസ്/ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് തുടര്‍ച്ചയായി പുറത്തുപോകുന്നവരെ പ്രത്യേകമായി നിരീക്ഷിക്കണം. അവര്‍ അന്തേവാസികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തരുത്. സംസ്ഥാനത്തിന് പുറത്തുപോകുന്നവര്‍ ക്വാറന്റീന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കില്‍ അവരെ പ്രത്യേകം നിരീക്ഷണത്തിലാക്കുക. ഇടപഴകരുത്.

ഫ്‌ലാറ്റിന് പരിസരത്ത് കുട്ടികള്‍ കളിക്കുന്നുണ്ടെങ്കില്‍ അതൊഴിവാക്കണം.

ഫ്‌ലാറ്റിനുള്ളിലെ ഒത്തുകൂടലുകള്‍ വേണ്ട

ഫ്‌ലാറ്റിനുള്ളിലെ പൊതുഇടങ്ങള്‍(കളി സ്ഥലം, ജിംനേഷ്യം, മറ്റിടങ്ങള്‍) എന്നിവ കൃത്യമായി അണുവിമുക്തമാക്കണം.

സുരക്ഷാ ജീവനക്കാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ദൂരസ്ഥലങ്ങളില്‍ ഇടയ്ക്കിടെ പോകുന്നില്ലെന്നും സമൂഹത്തില്‍ ഇടപഴകുന്നില്ലെന്നും ഉറപ്പാക്കണം

SHARE