കോഴിക്കോട്: ഒരു ഫ്ളാറ്റിലെ അഞ്ചുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലാ ഭരണകൂടം ഇവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. രോഗികളില്‍ രണ്ട് പേര്‍ പുതിയങ്ങാടിയിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ സന്ദര്‍ശിച്ചുവെന്ന് റൂട്ട് മാപ്പില്‍ വ്യക്തമായി. ഇവര്‍ ജില്ലവിട്ട് കാസര്‍കോടെ ചില പ്രദേശങ്ങളും സന്ദര്‍ശിച്ചതായി ഇന്ന് പ്രസിദ്ധീകരിച്ച റൂട്ട് മാപ്പില്‍ നിന്നും പുറത്തായി.


ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനകാരന്‍ കൃഷ്ണന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫ്ളാറ്റിലെ അഞ്ച് പേര്‍ക്ക് കൃഷ്ണന്റെ സമ്പര്‍ക്കത്തില്‍ രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 30-നാണ് പ്രദേശത്ത് പ്രത്യേക സ്രവപരിശോധന നടത്തിയത്. കൂടതല്‍ പേര്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്നലെ സ്ഥിരീകരിച്ചരുടെ റൂട്ട് മാപ്പാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.
പോസിറ്റീവ് കേസ് 312 :
53 വയസ്സുള്ള വെള്ളയിൽ സ്വദേശിനി. വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരിയാണ്. കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റീവായ സെക്യൂരിറ്റി ജീവനകാരനുമായി സമ്പർക്കമുണ്ടായിരുന്നു.
ഈ വ്യക്തി ജൂൺ 10നും 11നും പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് സ്വന്തം വാഹനത്തിൽ ജൂൺ 11ന് തിരികെ വീട്ടിലെത്തി.ജൂൺ 12ന് വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 13ന് രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിൽ കാസർഗോഡ് ജില്ലയിലെ ചിലയിടങ്ങൾ സന്ദർശിച്ചിരുന്നു. ടൂറിസ്റ്റ് ബസ്സിലാണ് യാത്ര ചെയ്തത്. ജൂൺ 15 മുതൽ ജൂൺ 19 വരെ വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 20 ന് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ പുതിയങ്ങാടിയുള്ള ബന്ധുവീട്ടിൽ ആയിരുന്നു.ജൂൺ 15 മുതൽ ജൂൺ 19 വരെ വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 27ന് ഫ്‌ളാറ്റിന് അടുത്തുള്ള മിൽമ ഷോപ്പിൽ വൈകിട്ട് 4 മണിയോടെ എത്തിയിരുന്നു. സെക്യൂരിറ്റി ജീവനകാരന്റെ മരണത്തെ തുടർന്ന് ജൂൺ 30ന് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ കോഴിക്കോട് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 313 :
63 വയസ്സുള്ള വെള്ളായിൽ സ്വദേശിനി.വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരിയാണ്. ജൂൺ 10നും 11നും പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് സ്വന്തം വാഹനത്തിൽ ജൂൺ 11ന് തിരികെ വീട്ടിലെത്തി.ജൂൺ 12ന് വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 13ന് രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിൽ കാസർഗോഡ് ജില്ലയിലെ ചിലയിടങ്ങൾ സന്ദർശിച്ചിരുന്നു. ടൂറിസ്റ്റ് ബസ്സിലാണ് യാത്ര ചെയ്തത്. ജൂൺ 15 മുതൽ ജൂൺ 19 വരെ വീട്ടിൽ തന്നെ കഴിഞ്ഞു. ജൂൺ 20 ന് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ പുതിയങ്ങാടിയുള്ള ബന്ധുവീട്ടിൽ ആയിരുന്നു.ജൂൺ 21 മുതൽ ജൂലൈ 5 വരെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. സെക്യൂരിറ്റി ജീവനകാരന്റെ മരണത്തെ തുടർന്ന് ജൂൺ 30ന് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധന നടത്തി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 314 :
മൂന്നര വയസ്സുള്ള വെള്ളായിൽ സ്വദേശിയായ ആൺകുട്ടി. വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരനാണ്.
ജൂൺ 10ന് സ്വകാര്യ വാഹനത്തിൽ വൈകിട്ട് നാലുമണിക്ക് ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി രാത്രി 10 മണിയോടെ മടങ്ങി പോയി.
വീണ്ടും ജൂൺ 11ന് സ്വകാര്യ വാഹനത്തിൽ
ഉച്ചക്ക് 12 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി വൈകിട്ട് 10 മണിയോടെ മടങ്ങി പോയി. ജൂൺ 21ന് സ്വകാര്യ വാഹനത്തിൽ രാത്രി 7 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി 11 മണിയോടെ തിരികെ പോയി. സെക്യൂരിറ്റി ജീവനകാരന്റെ മരണത്തെ തുടർന്ന് ജൂൺ 30ന് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് ഐ എം സി എച്ചില് ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 315 :
ഒന്നര വയസ്സുള്ള വെള്ളായിൽ സ്വദേശിയായ ആൺകുഞ്ഞ്. വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരനാണ്.
ജൂൺ 10ന് സ്വകാര്യ വാഹനത്തിൽ വൈകിട്ട് നാലുമണിക്ക് ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി രാത്രി 10 മണിയോടെ മടങ്ങി പോയി. വീണ്ടും ജൂൺ 11ന് സ്വകാര്യ വാഹനത്തിൽ ഉച്ചക്ക് 12 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി വൈകിട്ട് 10 മണിയോടെ മടങ്ങി പോയി. ജൂൺ 21ന് സ്വകാര്യ വാഹനത്തിൽ രാത്രി 7 മണിയോടെ ഇംഗ്ലീഷ് പള്ളിക്ക് സമീപം പിതാവ് താമസിക്കുന്ന ക്രെസെന്റ് ഫ്ലാറ്റിൽ എത്തി 11 മണിയോടെ തിരികെ പോയി.സെക്യൂരിറ്റി ജീവനകാരന്റെ മരണത്തെ തുടർന്ന് ജൂൺ 30ന് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോഴിക്കോട് ഐ എം സി എച്ചില് ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ (05.07.2020) ഇരുപത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 316 ആയി. ഇപ്പോൾ 116 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇന്നലെ 618 സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ആകെ 15,310 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 13,625 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 12,713 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 1,685 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്നലെ 4 പേർ കൂടി രോഗമുക്തി നേടി. എഫ്എൽ ടി സി. യിൽ ചികിത്സയിലായിരുന്ന മടവൂർ സ്വദേശി (25), വെസ്റ്റ്ഹിൽ സ്വദേശി (42) കക്കോടി സ്വദേശി (48), കോടഞ്ചേരി സ്വദേശി (33), മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മണിയൂർ സ്വദേശിനി (25) എന്നിവരാണ് രോഗമുക്തരായത്.