കോഴിക്കോട് താമരശ്ശേരി കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ 15 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രാജഗോപാലന്റെയും ലീലയുടെയും മകന്‍ രോണുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
കൊലപാതകത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന കുടുക്കിട്ട നിലയിലുള്ള തോര്‍ത്തും ടോര്‍ച്ചും മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. രോണുവിന്റെ കഴുത്തിലും താടിയെല്ലില്ലും കയറിട്ട് കുരുക്കിയ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെയാണ് കൊലപാതകമാവാനാണ് സാധ്യതയെന്ന് പൊലീസ് നിഗമനത്തിലെത്താന്‍ കാരണം.