തിരുവനന്തപുരത്തിനു പിന്നാലെ കോഴിക്കോട്ടെ സ്ഥിതിയും ആശങ്കാജനകം; ഉറവിടം അറിയാത്ത കേസുകള്‍ കൂടുന്നു


കോഴിക്കോട്: തിരുവനന്തപുരത്തിനു പിന്നാലെ കോഴിക്കോട്ടും ആശങ്ക ഉയരുന്നു. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 92 പേര്‍ക്ക്. വിദേശത്ത്നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കോവിഡ് പോസിറ്റീവായി.സമ്പര്‍ക്കം വഴി 41 പേര്‍ക്ക് രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

435 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 222 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 4 പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്.എല്‍.ടി.സി യിലും ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വിദേശത്ത്നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ പഞ്ചായത്ത് തിരിച്ച്

നാദാപുരം 2, മരുതോങ്കര 5, മാവൂര്‍ 4,പുതുപ്പാടി 2,ഒളവണ്ണ 5,വടകര മുന്‍സിപ്പാലിറ്റി 3,കായക്കൊടി 1,പേരാമ്പ്ര2,കുറ്റ്യാടി2,
കൂടരഞ്ഞി 1,കട്ടിപ്പാറ1,കൊടുവള്ളി1,പെരുവയല്‍1.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍

നാദാപുരം 1,മാവൂര്‍5,കുന്ദമംഗലം1,പുതുപ്പാടി2,ഫറോക്ക്1,പെരുവയല്‍2,വടകര മുന്‍സിപ്പാലിറ്റി 1,ഏറാമല1,കായക്കൊടി1,
കൂത്താളി1,ഒളവണ്ണ1.

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍

വില്യാപ്പള്ളി 12, കോഴിക്കോട് കോര്‍പ്പറേഷന്‍ 11,നാദാപുരം6,വടകര മുന്‍സിപ്പാലിറ്റി 3,പുതുപ്പാടി3,മണിയൂര്‍2,ചങ്ങരോത്ത്1,
ചെക്യാട്1,തൂണേരി1,ഏറാമല 1.

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍

വളയം1, പെരുമണ്ണ1, വടകര മുന്‍സിപ്പാലിറ്റി 1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി 1.

SHARE