കോഴിക്കോട്ടെ 22-കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 60 പേര്‍; ഫുട്‌ബോള്‍ കളിച്ചത് മുപ്പത് പേര്‍ക്കൊപ്പം

കോഴിക്കോട്: കോഴിക്കോട് 22 -കാരന് ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ത്. കോര്‍പ്പറേഷന്റെ 12-ാം വാര്‍ഡില്‍ താമസിക്കുന്ന ഇയാളുടെ സമ്പര്‍ക്കപ്പട്ടിക നീണ്ടതാണ്. ഈ യുവാവ് സമീപത്തെ ടര്‍ഫില്‍ മുപ്പതോളം പേരോടൊപ്പം ഫുട്‌ബോള്‍ കളിച്ചതായും വിവരമുണ്ട്.

എഞ്ചിനീയറായ ഇയാള്‍ സൈറ്റില്‍ ജോലിക്ക് പോയിട്ടുണ്ട്. സൈറ്റില്‍ അപരിചിതരായ ഒട്ടേറെ പേരുമായി സംസാരിച്ചിട്ടുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കി. കൂടാതെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായും സംസാരിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍, അയല്‍വാസികള്‍, വീട്ടുകാര്‍ തുടങ്ങി 61 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ ഏറെ ഗൗരവകരമായാണ് ആരോഗ്യവകുപ്പ് ഇതിനെ കാണുന്നത്.

SHARE