ബലി കര്‍മം പാടില്ലെന്ന് കോഴിക്കോട് കലക്ടറുടെ പേരില്‍ വ്യാജ പ്രചാരണം; നിയമ നടപടി

കോഴിക്കോട്: ബലി പെരുന്നാള്‍ കര്‍മ്മങ്ങള്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സന്ദേശം ഔദ്യോഗികമല്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ബക്രീദ് ദിനത്തില്‍ നടത്തിവരാറുള്ള പെരുന്നാള്‍ ബലി മാറ്റിവെക്കണമെന്ന് വ്യാപകമായ പ്രചരണമുണ്ടായിരുന്നു. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിപ്പില്‍ പറഞ്ഞു.