കോഴിക്കോട് ബസ് കയറുകൊണ്ട് കെട്ടി വലിച്ച് നടത്തം; വേറിട്ട പ്രതിഷേധം

കോഴിക്കോട്: ബസ് മേഖലയില്‍ വേറിട്ടൊരു പ്രതിഷേധം. പ്രതിസന്ധിയിലായ സ്വകാര്യ ബസ് തൊഴിലാളികളെയും ഉടമകളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ബസ് കെട്ടിവലിച്ച് സമരം നടന്നു. സ്വകാര്യ ബസ് വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഉടമ, തൊഴിലാളി വ്യത്യാസമില്ലാതെയായിരുന്നു സമരം. പിന്തുണയുമായി വ്യാപാരികളുമെത്തി. സിറ്റി ബസ് കയറുകൊണ്ട് കെട്ടി വലിച്ച് പ്രതിഷേധമറിയിച്ചു. കോവിഡ് കാലത്തെ ഇന്‍ഷൂറന്‍സ്, ക്ഷേമനിധി തുകകള്‍ ഒഴിവാക്കുക, ഇന്ധന സബ്‌സിഡി നല്‍കുക, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

സമയക്രമം പാലിക്കാതെ കെ.എസ്.ആര്‍.ടി.സി.ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തുന്നതും ഉള്ള വരുമാനവും നഷ്ട്ടപ്പടുത്തുന്നുവെന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ പറയുന്നു.

SHARE