കോഴിക്കോട് ബുധനാഴ്ച്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട് ബുധനാഴ്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് രാത്രിയില്‍ അജ്ഞാതര്‍ തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളുടെയും എം.എം.ആര്‍ ഗ്രൂപ്പിന്റെ ഒരു ബസിന്റെയും ചില്ലുകളാണ് തകര്‍ത്തത്. മാവൂര്‍ പി.ഡബ്ല്യു.ഡി ഓഫിസിന് മുമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ഈ ബസുകള്‍.

കൂടാതെ വ്യാഴാഴ്ച മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ച ബനാറസിന്റെ രണ്ട് ബസുകളും തകര്‍ത്തിട്ടുണ്ട്. ഇതില്‍ ഒന്ന് ടൂറിസ്റ്റ് ബസാണ്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി നിര്‍ത്തിയിട്ട ബസുകളാണ് ആക്രമിക്കപ്പെട്ടത്. കല്ലെറിഞ്ഞും അടിച്ചുമാണ് ചില്ലുകള്‍ തകര്‍ത്തത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറി കടന്നാണ് ഈ ബസുകള്‍ ബുധനാഴ്ച സര്‍വീസ് നടത്തിയത്. അതിനാല്‍ തന്നെ ഈ സംഘടനയില്‍പെട്ട ബസുടമകളുടെയോ തൊഴിലാളികളുടെയോ ഭാഗത്തു നിന്നാവാം ആക്രമണമുണ്ടായതെന്നാണ് തകര്‍ക്കപ്പെട്ട ബസ്സുടമകള്‍ കരുതുന്നത്.

SHARE