കോഴിക്കോട് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നെല്ലിക്കോട് അരീക്കോട് മീത്തല്‍ ബിജീഷ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം.

ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സഹോദരന്‍ ബിബീഷിന്റെ കുത്തേല്‍ക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിജീഷിനെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിബീഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

SHARE