കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ നെല്ലിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ താഴെ അരിക്കാത്ത് അജേഷ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.

പരിക്കേറ്റ അജേഷിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവറാണ് മരിച്ച അജേഷ്. അച്ഛന്‍ ഹരിദാസന്‍, അമ്മ ഷൈലജ. ഭാര്യ: പ്രജുല, മകന്‍: മൂന്ന് വയസുകാരന്‍ അംഗിത് ,സഹോദരി: ഹിജ്ന, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

SHARE