കോയമ്പേട് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രണ്ടായിരത്തി അറുനൂറോളം കോവിഡ് കേസുകള്‍

ചെന്നൈ: കൊവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച ചെന്നൈയിലെ മൊത്തക്കച്ചവട വിപണിയായ കോയമ്പേഡുമായി ബന്ധപ്പെട്ട് 2,600 ഓളം പോസിറ്റീവ് കേസുകള്‍. മുന്‍കരുതലുകള്‍ എടുത്തിട്ടും വിപണി ഒരു ഹോട്ട്‌സ്‌പോട്ടായി മാറി. വിപണിയില്‍ ജോലി ചെയ്തിരുന്ന എല്ലാവരെയും ഇപ്പോള്‍ പരിശോധിച്ച് വരികയാണ്.

ഈ ആഴ്ച ആദ്യം, കോയമ്പേട് പച്ചക്കറി വിപണിയില്‍ നിന്നുള്ള കേസുകളുടെ വര്‍ദ്ധനവ് മൂലം തമിഴ്‌നാട് ഡല്‍ഹി കടന്ന് വൈറസ് ബാധിച്ച മൂന്നാമത്തെ സംസ്ഥാനമായി മാറി. ഇന്ന് രാവിലെ 9,227 കേസുകളും 64 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 509 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ കോയമ്പേട് തൊഴിലാളികളെയും പരിശോധിച്ചു. 2,600 പേര്‍ പോസിറ്റീവ് ആയിരുന്നു.

SHARE