കോഴിക്കോട്: സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിലവില്‍ കടകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശമില്ല. അതുകൊണ്ട് മദ്യശാലകള്‍ ഉള്‍പ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ലെന്നും സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൂടതല്‍ പേരിലേക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ അടയ്ക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബീവറേജില്‍ എത്തുന്ന ആളുകള്‍ പണം കൈയ്യിലാണ് തരുന്നത്. ഇത് രോഗ വ്യാപനത്തിന് കാരണമാകും എന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.
സംസ്ഥാനത്ത് ബാറുകള്‍ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖയുടെ കൊറോണ കണ്ട്രോള്‍ സെല്‍ യോഗത്തിലാണ് നിര്‍ദ്ദേശം.