കോട്ടയം: മുണ്ടക്കയത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അഭിജിത്തിനെ(20)യാണ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഒന്നരമാസമായി അഭിജിത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്‌നേഹം നടിച്ച് ഇടയ്ക്കിടെ കുട്ടിയെ വീട്ടിലേക്ക് ഇയാള്‍ കൊണ്ടുപോകുമായിരുന്നു. ഈ സമയത്താണ് പീഡിപ്പിച്ചതെന്നാണ് വിവരം. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
കുട്ടിക്ക് ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതോടെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇന്നലെ വൈകുന്നേരം പിടികൂടിയ പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തി.