ഗൈനക്കോളജി ഒ.പിയില്‍ അര്‍ധരാത്രികളില്‍ സ്ത്രീയുടെ നിലവിളി; ദുരൂഹത

കോട്ടയം: പ്രേത സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന സംഭവങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്നത്. അര്‍ധരാത്രിയില്‍ കേള്‍ക്കുന്ന സ്ത്രീയുടെ നിലവിളി ശബ്ദമാണ് ജീവനക്കാര്‍ അടക്കമുള്ളവരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഗൈനക്കോളജി ഒ.പിയില്‍ ആണത്രേ ഇതെല്ലാം നടക്കുന്നത്. പലരും ഈ ശബ്ദം കേട്ടുവെങ്കിലും എവിടെ നിന്നാണ് ഇതു വരുന്നതെന്ന കാര്യം മാത്രം കണ്ടെത്താനായില്ല. പലതവണ നിലവിളി സംഭവം ആവര്‍ത്തിച്ചതോടെ അന്വേഷണത്തിനൊരുങ്ങുകയാണ് അധികൃതര്‍.

രാത്രിയില്‍ പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണത്രേ ഗൈനക്കോളജി ഒ.പിയില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നത്. ‘പെട്ടെന്ന് എന്നെ രക്ഷിക്കണേ’ എന്ന ഉച്ചത്തിലുള്ള സ്ത്രീയുടെ നിലവിളി ശബ്ദം കേട്ട് കെട്ടിടത്തിലെ ജീവനക്കാരും മറ്റുള്ളവരും ഉണര്‍ന്നുവങ്കിലും ആരും ശബ്ദം കേട്ട ഭാഗത്തേക്ക് പോകാന്‍ ധൈര്യപ്പെട്ടില്ല. രണ്ടുതവണയാണ് ശബ്ദം കേട്ടതെന്ന് ജീവനക്കാര്‍ പറയുന്നു.

SHARE