സി.പി.എം പിന്തുണയോടെ വിജയിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കും

കോട്ടയം: യു.ഡി.എഫില്‍ തിരിച്ചെത്തിയതിനു പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലും സഖ്യകക്ഷികളുമായി കേരള കോണ്‍ഗ്രസ് ധാരണയിലേക്ക്. സി.പി.എമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യം ഉപേക്ഷിച്ചായിരുന്നു സി.പി.എം പിന്തുണ കേരള കോണ്‍ഗ്രസ് സ്വീകരിച്ചത്.

നിലവില്‍ യു.ഡി.എഫിലേക്ക് തിരിച്ചുവന്നതോടെ കേരള കേണ്‍ഗ്രസ് നേതാവായ സക്കറിയാസ് കുതിരവേലി കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കും. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൡും സമാനമായ നീക്കം നടത്താനാണ് യു.ഡി.എഫില്‍ ധാരണയായിരിക്കുന്നത്.

കെ.എം മാണിയുടെ നിര്‍ദേശമനുസരിച്ചാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം സക്കറിയാസ് കുതിരവേലി ഒഴിയുന്നത്. മുന്നണി മര്യാദ പാലിച്ചാണ് നീക്കമെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

SHARE