കോട്ടയം ജില്ലാ കളക്ടര്‍ ക്വാറന്റെയ്‌നില്‍

കോട്ടയം: കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റെയ്‌നില്‍. കളക്ടറുടെ ഓഫിസ് സ്റ്റാഫംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കളക്ടറെ കൂടാതെ എ.ഡി.എം മറ്റ് ഉന്നത ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്. സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആണ്. ഇന്ന് മാത്രം 798 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗ ബാധയുണ്ടായി. അതില്‍ തന്നെ ഉറവിടമറിയാത്ത 65 പേരുമുണ്ട് .

104 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 115 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (55), മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞന്‍പിള്ള, പാറശ്ശാലയിലെ രവീന്ദ്രന്‍, കൊല്ലം എഎസ് പുരത്തെ റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂരെ സദാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെയുള്ളവര്‍ കൊവിഡിതര രോ?ഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

ഇന്ന് 432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 222 കൊല്ലം 106 എറണാകുളം 100 മലപ്പുറം 89 തൃശ്ശൂര്‍ 83 ആലപ്പുഴ 82കോട്ടയം 80 കോഴിക്കോട് 67 ഇടുക്കി 63 കണ്ണൂര്‍ 51 പാലക്കാട് 51 കാസര്‍കോട് 47 പത്തനംതിട്ട 27 വയനാട് 10. നെഗറ്റീവായവരുടെ കണക്ക് തിരുവനന്തപുരം 60 കൊല്ലം 31 ആലപ്പുഴ 39 കോട്ടയം 25 ഇടുക്കി 22 എറണാകുളം 95 തൃശ്ശൂര്‍ 21 പാലക്കാട് 45 മലപ്പുറം 30 കോഴിക്കോട് 16 വയനാട് 5 കണ്ണൂര്‍ 7 കാസര്‍കോട് 36 കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിള്‍ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.

ഉയര്‍ന്ന രോഗമുക്തി എണ്ണം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 432 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്. രോഗ വ്യാപന നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തലസ്ഥാന ജില്ലയില്‍ 222 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍100ഉം സമ്പര്‍ക്കം വഴിയാണ്. 16 പേരുടെ ഉറവിടം അറിയില്ല. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും.

SHARE