ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവ് മരിച്ച നിലയില്‍

കോട്ടയം: ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുവ കുന്നപ്പള്ളി വേലിയാങ്കര മലയില്‍ ഷാജിയെ (58) ആണു വീടിനു സമീപത്തെ പാടത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഷാജി ഭാര്യ രമയെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയി. ഇന്നു രാവിലെ മുതല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആക്രമിക്കപ്പെട്ട രമ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തു.

SHARE