കോട്ടക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


കോട്ടക്കല്‍: ദേശീയപാത 66ല്‍ ചങ്കുവെട്ടിക്ക് സമീപം ചിനക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കല്‍ പറമ്പിലങ്ങാടി കുന്നത്തുപടി ലിയാഖത്തിന്റെ മകന്‍ റഹ്മാനാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ദീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവാഹനങ്ങളും അമിതവേഗതയില്‍ ഒരേ ഭാഗത്തേക്ക് പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്നവര്‍ കാറുപേക്ഷിച്ച് രക്ഷപ്പെട്ടു.

SHARE