കൊറോണ വൈറസ്: പുതിയ രോഗികളുടെ എണ്ണം കുറയുന്നു; മരണം 2236

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് വ്യാഴാഴ്ച 118 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 2236 ആയി. ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വെള്ളിയാഴ്ച രാവിലെയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. പുതിയ രോഗികളുടെ എണ്ണം കുറയുന്നതായും ഹെല്‍ത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വ്യാഴാഴ്ച്ച 889 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച്ച 349 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി രോഗികളുടെ കുറഞ്ഞുകൊണ്ടിരുന്ന രോഗികളുടെ എണ്ണത്തില്‍ വ്യാഴാഴ്ച്ച വര്‍ധനയാണുണ്ടായത്. ആകെ രോഗികളുടെ എമ്ണം 75, 464 ആയി ഉയര്‍ന്നു.

പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 411 പേരും വൈറിസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലാണ്. മരണത്തില്‍ 90 ശതമാനവും ഹുബെയ് പ്രവിശ്യയില്‍ നിന്ന് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

SHARE